Friday, August 8, 2014

വൈദ്യശാസ്ത്രത്തിന്റെ ചരിത്രം –മരുന്നുകളുടെയും- .ഭാഗം ഒന്ന്.

വൈദ്യശാസ്ത്രത്തിന്റെ ചരിത്രം –മരുന്നുകളുടെയും- .ഭാഗം ഒന്ന്.
****************************************************************************************
ജീവന്‍ ഭൂമിയില്‍ ഉടലെടുത്ത കാലം മുതല്‍ക്കേ ഒരുപക്ഷെ രോഗങ്ങളും അപകടങ്ങളും ജീവികളുടെ കൂടെത്തന്നെ  ഉണ്ടായിരുന്നിരിക്കണം.സ്വാഭാവികമായി ആര്‍ജ്ജിച്ച ചില പ്രതികരണ ങ്ങളിലൂടെ ചിന്തിക്കാന്‍ കഴിവില്ലാത്ത ജീവികള്‍ ഇതിനെ മറികടന്നിരിക്കാനും മതി.മനുഷ്യന്‍ എന്ന വിശിഷ്ട (?)ജീവിയുടെ ആവിര്‍ഭാവം മുതല്‍ക്കു രോഗങ്ങളെ എങ്ങിനെ വരുതിക്ക് നിര്‍ത്താം എന്ന് അവന്‍ ചിന്തിച്ചു തുടങ്ങിക്കാണും.ഒരുപക്ഷെ രേഖപ്പെടുത്താത്തതും,തെളിവുകള്‍ ലഭിക്കാത്തതുമായ  ചരിത്രാതീത കാലം മുതല്‍ക്കു തന്നെ മനുഷ്യന്‍ ചികിത്സ അരംഭിച്ചിരുന്നിരിക്കണം.നിരീക്ഷണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും കാലക്രമേണ മനുഷ്യന്‍ ആര്‍ജ്ജിച്ച അറിവുകള്‍  രോഗങ്ങളെ കീഴ്പ്പെടുത്താനും ഇന്ന് കാണുന്നത്ര വികസിച്ച വൈദ്യശാസ്ത്ര ശാഖകളിലെക്ക്  എത്തിപ്പെടാനും ഉപകരിച്ചു.വൈദ്യശാസ്ത്ര ശഖയുടെയും മരുന്നുകളുടെയും ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ.

പുരാതന ഈജിപ്ത്  ബാബിലോനിയ  ഇന്ത്യന്‍ ഉപഭൂഖണ്ഡം  , ഗ്രീക്ക്,റോമന്‍ ചൈനീസ്‌ ഭാഗങ്ങളിലും  PAGANS SHAMENS പുരോഹിതരും   അചാരനുഷ്ഠനഗ്ങ്ങളോടു കൂടിയ  ചിലതരം ചികിത്സാരീതികള്‍ ചെയ്തിരുന്നതായി കാണാം. പുരാതന കാലം   മുതല്‍ക്കു തന്നെ മനുഷ്യന്‍ ഹെര്‍ബുകളെ (സസ്യങ്ങളുടെ വേരുകള്‍,ഇലകള്‍,കായ,.ഫലങ്ങള്‍ പൂവുകള്‍ ,കാണ്ഡം തുടങ്ങിയവ )മരുന്നുകലളായി ഉപയോഗിച്ചിരുന്നു. .ഇതുകൂടാതെ,മൃഗങ്ങളുടെ അവയവങ്ങള്‍,മിനെറലുകള്‍,എന്തിനേറെ നായുടെ ഉണങ്ങിയ കാഷ്ടവും എലിയുടെ ഭാഗങ്ങള്‍ വരെയും  മരുന്നായി ഉപയോഗിച്ചിരുന്നതായി കണ്ടെടുക്കപ്പെട്ട ആധികാരിക രേഖകള്‍ വ്യക്തമാക്കുന്നു.

ചികില്‍സാ രീതികളിലെ എഴുതപ്പെട്ട  ഏറ്റവും പഴക്കം ചെന്ന ആധികാരികം എന്ന് പറയാവുന്ന രേഖ പാപ്പിറസ് ചുരുളുകള്‍ ആണ്.B. C.E1800 കളില്‍ എഴുതപ്പെട്ട The Kahun Gynaecological Papyrus ആണ് ഏറ്റവും പഴക്കം ചെന്ന വൈദ്യശാസ്ത്ര ഗ്രന്ഥം എന്ന് പറയാം.ഏതാണ്ട് ആ കാലത്തിനും ഒരു പക്ഷെ അതിനും മുന്‍പ് തന്നെ ശസ്ത്രക്രിയാ രീതികള്‍ ഈജിപ്തില്‍ വികസിച്ചിരുന്നതായി മമ്മികളില്‍ നടത്തിയ പഠനങ്ങളും പാപ്പിറസ് ചുരുളുകളും തെളിയിക്കുന്നു.അന്നത്തെകാലത്ത് ചികിത്സാരീതികള്‍ വളരെയധികം വികസിച്ചിരുന്നത്തിന്റെ തെളിവുകളാണിതെന്നു  കാണാം.രേഖപ്പെടുതപ്പെട്ട  ചരിത്രത്തിലെ ഏറ്റവും പഴയ ഫിസിഷ്യന്‍ The Egyptian Imhotep (2667 - 2648 BC) ആയിരുന്നു.ശരീരഘടനാ ശാസ്ത്രമായ അനാട്ടമിയെ കുറിച്ചും ailments,(
illness
,
) and cures തുടങ്ങിയവയെ കുറിച്ചും വളരെ വിശദമായ വിവരങ്ങള്‍ അടങ്ങിയ Edwin Smith papyrus ഇമ്ഹോതെപ്പിനാല്‍ എഴുതപ്പെട്ട ആധികാരിക ഗ്രന്ഥം ആയിരുന്നു.ഈ പാപ്പിറസ് ചുരുള്‍ എഴുതപെട്ടത്‌ 1700 BC യില്‍ ആയിരുന്നുവെങ്കിലും  അതിനും ആയിരം വര്ഷം മുന്‍പുള്ള ഏതോ ചുരുളിന്റെ കോപ്പിയാണ് എന്ന് അനുമാനിക്കപെടുന്നു. മരുന്നുകൂട്ടുകളാല്‍ മൃതശരീരം കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ പുരാതന ഈജിപ്തുകാര്‍ക്ക് അറിയാമയിരുന്നതിന്റെ തെളിവുകളാണ് മമ്മികള്‍.

അക്കാലത്തെ സ്മാരക നിര്മാണപ്രവര്ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന  തൊഴിലാളികളെകൊണ്ട് പകര്‍ച്ച വ്യാധികള്‍ തടയാന്‍ ധാരാളമായി RADISH ,ഗാര്‍ലിക് .ഒനിയന്‍ തുടങ്ങിയവ  കഴിപ്പിച്ചിരുന്നു എന്നതില്‍ നിന്നും അക്കാലത്ത് തന്നെ മേല്‍പ്പറഞ്ഞ ഭക്ഷ്യ വസ്തുക്കളില്‍ ധാരാളമായി അടങ്ങിയിരുന്ന ആന്റി ബയോട്ടിക്കുകളെ (Raphanin,Allicin,Allistatin)കുറിച്ച് വ്യക്തമായ അറിവുകള്‍ അവര്‍ക്കുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.ഫ്ലെമിംഗ് പെന്‍സില്ലിന്‍ കണ്ടു പിടിക്കുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ പുരാതന ഈജിപ്തുകാര്‍ പൂപ്പല്‍ പിടിപ്പിച്ച ബ്രെഡ്‌ ആന്റിബയോട്ടിക് ആയി ഉപയോഗിച്ചിരുന്നു.

         B.C.E .1550 ഇല്‍ എഴുതപ്പെട്ട Ebers papyrus ചുരുളുകളില്‍ ഹെര്ബുകളുടെ   ഉപയോഗത്തെപ്പറ്റി വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് .. ഏതാണ്ട് എഴുന്നൂറിലധികം  മാജിക് മരുന്നുകൂട്ടുകലുടെ  ഫോര്‍മുലകള്‍ അടങ്ങിയ ഈ ചുരുളുകളില്‍ ട്യൂമറുകളെ കുറിച്ചും രക്ത ചംക്രമണ വ്യവസ്ഥയെകുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് .അക്കാലത്തെ പരിമിതമായ അറിവുകള്‍ ഉപയോഗിച്ച് ഹൃദയം,രക്തധമനികള്‍ എന്നിവയെ കുറിച്ചും അതിന്റെ സ്ഥാനങ്ങളെ  കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരുന്നു.(ഖുറാനിലെ ശരീര ശ്സ്ത്രത്തെകാള്‍  വളരെ അധികം യാഥാര്ത്യതോടു അടുത്തു നില്‍ക്കുന്നതും അതിനേക്കാള്‍ എത്രയോ കാലം പഴക്കമുള്ളതുമായ അറിവുകളായിരുന്നു ഇത് –ഖുരാണിക ശരീര ശാസ്ത്രഞ്ജര്‍ ഈജിപ്ഷ്യന്‍ മെഡിസിന്റെ ചരിത്രം പഠിച്ചിരുന്നുവെങ്കില്‍ അബദ്ധങ്ങള്‍ നിറഞ്ഞ പ്രചാരണങ്ങള്‍ നിര്‍ത്തുമായിരുന്നു )
വേദനയും വീക്കവും അകറ്റാന്‍ ഫിസിയോ തെറാപ്പി,ഹീറ്റ് ചികിത്സ തുടങ്ങിയവയും മുറിഞ്ഞു പോയ അവയവത്തിനു പകരം മരം കൊണ്ടുള്ള അവയവങ്ങള്‍ വച്ച് പിടിപ്പിക്കലും  (പ്രോസ്തെടിക് ട്രീട്മെന്റ്റ് )അന്നുതന്നെ സര്‍വ്വ സാധാരണമായിരുന്നു.( Prosthetic toe from ancient Egypt, now in the Egyptian Museum in Cairo)മുറിവ് തുന്നിക്കെട്ടുന്ന ചികിത്സാ രീതിയും അക്കാലത്ത് തന്നെ ചെയ്തിരുന്നു.ആധുനിക കാലത്തെ  ഭിഷഗ്വരന്മാരുറെ ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞ പോലോന്നു അന്നത്തെ ഭിഷഗ്വരന്മാര്‍ എടുത്തിരുന്നതായി Nenkh-Sekhmet, ന്റെ ടോമ്പില്‍ നടത്തിയ ഉല്‍ഖനനത്തില്‍  തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

          വൈദ്യശാസ്ത്രത്തിന്റെ ആധുനികവും  പൌരാണികവുമായ  ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് ഗ്രീസിന്.ആധുനിക മേഡിസിന്റെയും ചികിത്സയുടെയും പുരോഗതിയില്‍ ഗ്രീസിന്റെ പൌരാണിക വൈദ്യശാസ്ത്രം  ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌.പുരാതന ഗ്രീസിന്റെ രേഖപ്പെടുത്തപ്പെട്ട വൈദ്യശാസ്ത്ര പാരമ്പര്യം ആരംഭിക്കുന്നത് b.c.e.1000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.ആദ്യകാലങ്ങളില്‍ വളരെയൊന്നും പുരോഗതി ഇക്കാര്യത്തില്‍ ഈജിപ്തിനെ താരതമ്യം ചെയ്യുമ്പോള്‍ ഗ്രീസിന്  ഉണ്ടായിരുന്നില്ല.ഈജിപ്പ്തില്‍ നിന്നും വളരെയധികം അറിവുകളും ആശയങ്ങളും ഗ്രീസ് കടം കൊണ്ടിട്ടുണ്ട് ഇക്കാര്യത്തില്‍.പ്രസിദ്ധ ഫിസിഷ്യന്‍ ഹിപോക്രാടിസിന്റെ വരവോടെ ഗ്രീക്ക് മെഡിസിന്‍ അതിന്റെ വികാസത്തിന്റെ പാതയിലേക്ക് ഉയരുകയായിരുന്നു. രോഗ നിര്‍ണ്ണയം നടത്തുന്നതിനു മുന്‍പ് രോഗികളോട് അവരുടെ രോഗചരിത്രം ചോദിച്ചു മനസ്സിലാക്കുകയും തുടര്‍ന്നു ചോദ്യങ്ങളിലൂടെ രോഗലക്ഷണങ്ങളെ കുറിച്ചും മറ്റും മനസ്സിലാക്കുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം ഹിപ്പോക്രാട്ടിന്റെ സംഭാവനയാണ്.
    മനുഷ്യശരീരം നാല് humors കൊണ്ടാണ് ഉണ്ടാക്കിയതെന്നാണ് പുരാതന ഗ്രീസുകാര്‍ വിശ്വസിച്ചിരുന്നത്.ഈ humors കളില്‍  ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു അവരുടെ ധാരണ. നാല്  Humors ഇവയാണ് :-
·         Sanguine: The blood, related to the element of air and the liver, dictated courage, hope and love.
·         Choleric: Yellow bile, related to the element of fire and the Gall Bladder, could lead to bad temper and anger, if in excess.
·         Melancholic: Black bile, associated with the element of earth and the spleen, would lead to sleeplessness and irritation if it dominated the body.
·         Phlegmatic: Phlegm, associated with the element of water and the brain, was responsible for rationality, but would dull the emotions if allowed to become dominant.
·          
പുരാതന ഗ്രീസില്‍ നിലവിലുണ്ടായിരുന്ന മരുന്നുകള്‍ എല്ലാം തന്നെ ഈ നാല് Humors അസന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനെ അടിസ്ഥാനപ്പെടുതിയുള്ളതായിരുന്നു . പുരാതന ഗ്രീസിന്റെ ചികിത്സാ രീതികളില്‍ എടുത്തു പറയേണ്ടുന്ന ഒരു സംഗതി craniotomy എന്ന ശസ്ത്രക്രിയാ രീതിയെക്കുറിച്ചാണ്.തലയിലെ ക്ഷതം ,ചില ന്യൂറോ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് തലയോട്ടിയില്‍ വൃത്താകൃതിയില്‍ മുറിവുണ്ടാക്കി ആ ഭാഗത്തെ തലയോട്ടിയുടെ കഷണം എടുതുമാറ്റിയുള്ള ചികിത്സാ രീതിയാണ് Craniotomy. ഇന്‍കാ സംസ്കാരത്തില്‍ ഇത് വളരെ വിജയകരമായി ചെയ്തിരുന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഈ craniotomy ഹിപ്പ്പോക്രാറ്റ് വിശദമായി പഠിക്കുകയും അതില്‍ കാതലായ മാറ്റങ്ങളും മറ്റും വരുത്തുകയും ചെയ്തിരുന്നു.

.ഏതാണ്ടിതേ കാലത്തോടടുപ്പിച്ചാണ് ,കൃത്യമായി പറഞ്ഞാല്‍ b.c.e 1069-1046 കാലഘട്ടത്തില്‍ ബാബിലോണിയയിലും അന്നത്തെക്കാലത്തെ വികസിതമായ രീതിയില്‍ ചികിത്സാ രീതികള്‍ വികാസം പ്രാപിച്ചിരുന്നു.ബാബിലോണിയന്‍ രാജാവായിരുന്ന  king Adad-apla-iddina (1069- 1046 BC) ന്റെ കാലത്താണ് Esagil-kin-apli of Borsippa എന്ന അക്കാലത്തെ പ്രശസ്ത ഭിഷഗ്വരന്‍ Diagnostic Handbook   എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചത്.വളരെ വിശദമായ അപഗ്രധനങ്ങള്‍   ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു ഇത്.രോഗ നിര്‍ണ്ണയം (diagnosis)രോഗ നിദാനം (prognosis),ചികിത്സ (therapy),രോഗികളുടെ ശാരീരിക പരിശോധന(physical examination),മരുന്ന് കുറിക്കല്‍(medical prescriptions) എന്നീ രീതികളെക്കുറിച്ചും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു .ഈ രീതിയാണ് ആധുനിക മെഡിസിനില്‍ പില്‍ക്കാലത്ത് പിന്തുടര്‍ന്നത്‌......

ആധുനിക വൈദ്യശാസ്ത്ര ശാഖയ്ക്ക് വിത്തുപാകിയത് ഈജിപ്തും ഗ്രീസും ആണ് എന്ന് ന്സ്സംശയം പറയാം.വൃത്തിയുള്ള ജീവിത ചര്യ മനുഷ്യനെ രോഗങ്ങളില്‍ നിന്നും എങ്ങിനെ പ്രതിരോധിക്കുന്നു എന്നതിനെ കുറിച്ചും മരുന്നുകള്‍,വിവധയിനം സര്‍ജറികള്‍ തുടങ്ങിയവയിലെ ഇവരുടെ അവഗാഹം പില്‍ക്കാലത്ത് മോടെന്‍ മെഡിസിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്....(തുടരും )    
Referances :
Ancient history of medicine
history of modern medicine
AMJ of medicine
contemporory endocrynology

special thanks to Ashish jose and Anu vinod and Rohin T.Narayanan


No comments:

Post a Comment