Sunday, May 29, 2016

ഇവിടെ തുടരട്ടെ ഞാന്‍ 
എന്റെ ഏകാന്ത യാത്ര
അകലെ ഏതോ മരുപച്ച തേടി .....
തോലിലനുഭവക്കെട്ടുമായ് നീങ്ങട്ടെ 

ഇന്നലെയെതോ അഗ്നിയെരിയുന്ന ഗര്‍ത്തത്തി-
ലെരിഞ്ഞുരുകിയാകൃതി യേന്തി ഞാന്‍ 
അവിടമേതോ കിനാവുറഞ്ഞു ഒരഗ്നിപര്‍വതം 
അതിലെന്റെ സ്വപ്നങ്ങലുതിര്‍ന്നുപോയ്‌ 

ഇനിയുമേറെ ദൂരമുണ്ടോ 
കാണാത്ത ചിപ്പിയെ ചെന്നെടുക്കാന്‍?
വഴിയിലറിവിന്റെ അമൃതം നുകര്‍ന്ന് ഞാന്‍ 
ഏറെ ദൂരം ചെന്നെത്തി നിന്നോ?

എന്നെയെതോ നദിപ്പരപ്പിന്നിളം നീലിമയില്‍ 
തുടിക്കും ബീജമായ് കണ്ടമ്പരന്നു ഞാന്‍ 
ഇവിടം ശ്മശാനം,മൂകമ രാവില്‍ 
ഏതോ മഹാഗുഹക്കെന്റെ കണ്ണുകള്‍ 

മാന്തളിരുണ്ട് ഇണയെ തേടും ചകോര നാദവും,
ഇളം കാറ്റില്‍ മുളംതണ്ട്‌ മീറ്റും മുരളീ ഗാനവും 
വെന്മേഘാ ഹംസങ്ങള്‍ നീരാടുന്ന തടാകവും 
പരസ്സതമാപ്സരസ്സുകള്‍ തന്‍ ചലനക്ഷികളും 

അവിടെ ഞാന്‍ ഭാണ്ഡം നിലത്തിറക്കി 
അവിടെ ഞാന്‍ മയക്കതെ  ആഞ്ഞു പുല്‍കി
 ഏതോ കിനാവിന്റെ കളിവള്ളം തുഴഞ്ഞു നീങ്ങി 
പിന്നെയേതോ നിമിഷം എന്നെ തൊട്ടുണര്‍ത്തവേ 

നിശ്ശീത നിശ്ശബ്ദമാം അഗാധ ഗര്‍ത്തത്തില്‍ 
അന്ധകാരം കൂട്ടയിരുന്നതും..
കിനാവിന്റെ കളിവള്ളം എങ്ങോ മറഞ്ഞതും 
ഞാനറിഞ്ഞു,എന്റെ മനമറിഞ്ഞു....

അന്ധകാരം കയ്യാല കൂട്ടുമ വീഥിയില്‍ 
എന്റെ വഴി ഞാന്‍ മറന്നു പോയി 
ഇവിടെ ഇരുട്ടിലൊരായിരം പുഴുക്കള്‍ 
ഒന്നായി നുളച്ചു പുളഞ്ഞു മദിക്കവേ 

അകലെ ഞാന്‍ കേട്ട് എന്നാത്മാവിന്‍ രോദനം 
ഇതുവരെയെന്‍ നിഴലയോഴുകിയൊരു ആരവം 
പിന്‍വിളി വിളിച്ചൊരു ഗദ്ഗദം.!!!!!