Monday, October 15, 2012

                                                ബീജ സഞ്ചാരം  

ഇവിടെ തുടരട്ടെ ഞാന്‍ 
എന്റെ ഏകാന്ത യാത്ര
അകലെ ഏതോ മരുപച്ച തേടി .....
തോലിലനുഭവക്കെട്ടുമായ് നീങ്ങട്ടെ 

ഇന്നലെയെതോ അഗ്നിയെരിയുന്ന ഗര്‍ത്തത്തി-
ലെരിഞ്ഞുരുകിയാകൃതി യേന്തി ഞാന്‍ 
അവിടമേതോ കിനാവുറഞ്ഞു ഒരഗ്നിപര്‍വതം 
അതിലെന്റെ സ്വപ്നങ്ങലുതിര്‍ന്നുപോയ്‌ 

ഇനിയുമേറെ ദൂരമുണ്ടോ 
കാണാത്ത ചിപ്പിയെ ചെന്നെടുക്കാന്‍?
വഴിയിലറിവിന്റെ അമൃതം നുകര്‍ന്ന് ഞാന്‍ 
ഏറെ ദൂരം ചെന്നെത്തി നിന്നോ?

എന്നെയെതോ നദിപ്പരപ്പിന്നിളം നീലിമയില്‍ 
തുടിക്കും ബീജമായ് കണ്ടമ്പരന്നു ഞാന്‍ 
ഇവിടം ശ്മശാനം,മൂകമ രാവില്‍ 
ഏതോ മഹാഗുഹക്കെന്റെ കണ്ണുകള്‍ 

മാന്തളിരുണ്ട് ഇണയെ തേടും ചകോര നാദവും,
ഇളം കാറ്റില്‍ മുളംതണ്ട്‌ മീറ്റും മുരളീ ഗാനവും 
വെന്മേഘാ ഹംസങ്ങള്‍ നീരാടുന്ന തടാകവും 
പരസ്സതമാപ്സരസ്സുകള്‍ തന്‍ ചലനക്ഷികളും 

അവിടെ ഞാന്‍ ഭാണ്ഡം നിലത്തിറക്കി 
അവിടെ ഞാന്‍ മയക്കതെ  ആഞ്ഞു പുല്‍കി
 ഏതോ കിനാവിന്റെ കളിവള്ളം തുഴഞ്ഞു നീങ്ങി 
പിന്നെയേതോ നിമിഷം എന്നെ തൊട്ടുണര്‍ത്തവേ 

നിശ്ശീത നിശ്ശബ്ദമാം അഗാധ ഗര്‍ത്തത്തില്‍ 
അന്ധകാരം കൂട്ടയിരുന്നതും..
കിനാവിന്റെ കളിവള്ളം എങ്ങോ മറഞ്ഞതും 
ഞാനറിഞ്ഞു,എന്റെ മനമറിഞ്ഞു....

അന്ധകാരം കയ്യാല കൂട്ടുമ വീഥിയില്‍ 
എന്റെ വഴി ഞാന്‍ മറന്നു പോയി 
ഇവിടെ ഇരുട്ടിലൊരായിരം പുഴുക്കള്‍ 
ഒന്നായി നുളച്ചു പുളഞ്ഞു മദിക്കവേ 

അകലെ ഞാന്‍ കേട്ട് എന്നാത്മാവിന്‍ രോദനം 
ഇതുവരെയെന്‍ നിഴലയോഴുകിയൊരു ആരവം 
പിന്‍വിളി വിളിച്ചൊരു ഗദ്ഗദം.!!!!!





Wednesday, August 29, 2012

വെള്ളി മണി മുത്തുകള്‍ 
തുളുമ്പി നില്‍ക്കുമീ 
ചിങ്ങമാസ പുലരിയില്‍
എന്റെ പൊന്നോണ തുംബിക്ക് 
പുടവയുമായ് വരൂ
ചിങ്ങ പൊന്‍ വെയിലെ..

തിരുവോണ രാത്രിയില്‍
ഓണ നിലാവത്
കൈകൊട്ടി കളിക്കുവാന്‍ പോരുകില്ലേ
നീ തുമ്പി കളിക്കുവാന്‍ കൂടുകില്ലേ....





തുമ്പയുമില്ല കറുകയും ഇല്ല 


ഇല്ലല്ലോ പേരിനൊരു കാക്ക പൂവും 

എന്നോണ തുമ്പിയെ കണ്ടതില്ല 
പൊന്നോണത്തപ്പനും വന്നതില്ല 

ചിങ്ങ പൊന്‍വെയില്‍ മാഞ്ഞുപോയ്
കരിമ്പടം പുതച്ചു പമ്മി വന്നു ചിങ്ങ രാവ്
ഓണ നിലവുമിന്നു വന്നീല 
എന്നോനതുംബിയും വന്നീല 
ഇന്നീ തിരുവോണ രാവില്‍
കരിമേഘ കണ്ണുനീര്‍
മാത്രമെന്റെ ഓണത്തിന് കൂട്ടായി .....


Saturday, August 11, 2012

പ്രവാഹം 


കാലത്തിന്‍  രഥം ഉരുളുന്ന്നു
രഥചക്രം വീണു ചാലു കീരിയോരീ വഴിയില്‍ 
നില്പൂ ഞാന്‍ ഏകാന്തനായി 
നിയതി തന്‍ രഥചക്രം കയറി 
ഒരു പാവം മര്‍ത്യ ജന്മംച്ചതയുന്നു 
കാലമാം നദി മദിച്ചു കുതിചൊഴുകുന്നു
ആ നടീ തീരത്ത് പകച്ചു ഞാന്‍ നില്കുന്നു
പൊയ്പോയ വസന്തത്തിന്‍ 
സൌവ്വര്ന സ്മൃതി മാത്രമെന്‍
മനോ മുകുരത്തില്‍ വിടര്‍ന്നു നില്‍ക്കവേ
ചിറകറ്റു വീണൊരു പക്ഷിയെ പോലെ മനസ്സും പിടഞ്ഞു തീരുന്നു.

Friday, August 10, 2012

എന്റെ ഏക പുത്രി ഏകപര്‍നിക (കിങ്ങിണി )വയസ്സ് മമൂന്നകാന്‍ ഇനി മൂന്നു മാസം..ഇതൊനോടകം അവള്‍ സ്വന്തമായി ഒരു ഭാഷ തന്നെ ഉണ്ടാക്കി കഴിഞ്ഞു..വളരെ നാളത്തെ പരിശ്രമത്തിനു ശേഷമാണു എനിക്കത് പരിഭാഷപ്പെടുത്താന്‍ സാധിച്ചത്....ചൈന ഭാഷയുമായി വളരെ ഏറെ സാമ്യമുണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ പറയുന്നു ,പക്ഷെ എനിക്ക് തോന്നിയത് ലോകം ഉണ്ടാകുന്നതിനു മുന്‍പുള്ള ഏതോ ഭാഷ ആണെന്നാണ്.....എന്തായാലും നിങ്ങള്‍ക്കായി ഞാന്‍ ആ ഭാഷയില്‍ ന
ിന്നും ഏതാനും ചില വാക്കും അവയുടെ അര്‍ത്ഥവും പരിഭാഷപ്പെടുതുന്നു.............................................................................

ടാല്ട പൂ = വെള്ളം
അയ്ലപൂ = പൈസ (നോട്ടയാലും കോയിന്‍ ആയാലും )

പീപ്പില്‍ടെ = ബുക്ക്‌ ,പേപ്പര്‍,മാഗസിന്‍,മുതലായവ.

ടീ ടോ ടോ =പേന ,പെന്‍സില്‍ മുതലായവ

കുയി = കോഴി ,കാക്ക തുടങ്ങിയവ.

കണ്ണാ കണ്ണ =അണ്ണാന്‍

മിയു = എന്റെ അനിയന്മാരെ എല്ലാവരെയും കൂടി വിളിക്കുന്നത്‌

കൊട്ടു =തുറക്കുക ,അടയ്ക്കുക (സന്ദര്‍ഭം പോലെ )
കീല്ടെ = താഴെ ഇറങ്ങാന്‍ അല്ലെങ്കില്‍ മുകളില്‍ കേറാന്‍ (അതും സന്ദര്‍ഭത്തിനനുസരിച്ച് )

പിറ്റ =മിട്ടായി

മിട്ട മിറ്റ= മുട്ട

അയച്ചി മീമീ -ഐസ് ക്രീം

തുടരും.....
പുതിയ വക്ക്‌ാല്‍ അവള്‍ കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കുന്നു...ഇതാ പുതിയ വാക്കുകള്‍...

ഓലെ= Remoove dress or something.

എങ്ങനെ =ഇറങ്ങണം.

അപ്പി പോപ്പി =കേക്ക് .

അമ്മി മോമ്മി =ബ്രെഡ്‌

കിണകിണ= ഉടുപ്പ്..

അച്ച= അച്ചാര്‍

ഉപ്പി=ഗ്ലാസ്‌ .

അപ്പച്ച കൊച്ചി =അപ്പൂപ്പന്‍..
കപ്പണ്ടി പിറ്റ =കപ്പലണ്ടി മിടായി

ഉം ഉം ഉപ്പു==കൊള്ളം നന്നായിട്ടുണ്ട് (ഭക്ഷണ സാധനങ്ങള്‍ )

ഉം ഉം ഉപ്പു =കൊള്ളം നന്നായിട്ടുണ്ട് ...(ഭക്ഷണ സാധനങ്ങള്‍.))




കൊണ്ട കൊണ്ട ==ഗുഡ് നൈറ്റ്‌

പാപ്പ  == ബിസ്കറ്റ്‌

യീ പാപ്പ == ക്രീം ബിസ്കറ്റ്‌


Wednesday, August 8, 2012

എന്റെ ഏക പുത്രി ഏകപര്‍നിക (കിങ്ങിണി )വയസ്സ് മമൂന്നകാന്‍ ഇനി മൂന്നു മാസം..ഇതൊനോടകം അവള്‍ സ്വന്തമായി ഒരു ഭാഷ തന്നെ ഉണ്ടാക്കി കഴിഞ്ഞു..വളരെ നാളത്തെ പരിശ്രമത്തിനു ശേഷമാണു എനിക്കത് പരിഭാഷപ്പെടുത്താന്‍ സാധിച്ചത്....ചൈന ഭാഷയുമായി വളരെ ഏറെ സാമ്യമുണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ പറയുന്നു ,പക്ഷെ എനിക്ക് തോന്നിയത് ലോകം ഉണ്ടാകുന്നതിനു മുന്‍പുള്ള ഏതോ ഭാഷ ആണെന്നാണ്.....എന്തായാലും നിങ്ങള്‍ക്കായി ഞാന്‍ ആ ഭാഷയില്‍ നിന്നും ഏതാനും ചില വാക്കും അവയുടെ അര്‍ത്ഥവും പരിഭാഷപ്പെടുതുന്നു............
..............................
...................................

ടാല്ട പൂ = വെള്ളം 
അയ്ലപൂ = പൈസ (നോട്ടയാലും കോയിന്‍ ആയാലും )

പീപ്പില്‍ടെ = ബുക്ക്‌ ,പേപ്പര്‍,മാഗസിന്‍,മുതലായവ.

ടീ ടോ ടോ =പേന ,പെന്‍സില്‍ മുതലായവ

കുയി = കോഴി ,കാക്ക തുടങ്ങിയവ.

കണ്ണാ കണ്ണ =അണ്ണാന്‍

മിയു = എന്റെ അനിയന്മാരെ എല്ലാവരെയും കൂടി വിളിക്കുന്നത്‌

കൊട്ടു =തുറക്കുക ,അടയ്ക്കുക (സന്ദര്‍ഭം പോലെ )
കീല്ടെ = താഴെ ഇറങ്ങാന്‍ അല്ലെങ്കില്‍ മുകളില്‍ കേറാന്‍ (അതും സന്ദര്‍ഭത്തിനനുസരിച്ച് )

പിറ്റ =മിട്ടായി

മിട്ട മിറ്റ= മുട്ട

അയച്ചി മീമീ -ഐസ് ക്രീം

തുടരും.....
പുതിയ വക്ക്‌ാല്‍ അവള്‍ കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കുന്നു...ഇതാ പുതിയ വാക്കുകള്‍...

ഓലെ= Remoove dress or something.

എങ്ങനെ =ഇറങ്ങണം.

അപ്പി പോപ്പി =കേക്ക് .

അമ്മി മോമ്മി =ബ്രെഡ്‌

കിണകിണ= ഉടുപ്പ്..

അച്ച= അച്ചാര്‍

ഉപ്പി=ഗ്ലാസ്‌ .

അപ്പച്ച കൊച്ചി =അപ്പൂപ്പന്‍..
കപ്പണ്ടി പിറ്റ =കപ്പലണ്ടി മിടായി

ഉം ഉം ഉപ്പു==കൊള്ളം നന്നായിട്ടുണ്ട് (ഭക്ഷണ സാധനങ്ങള്‍ )

Monday, July 16, 2012

മരണം.

മരണം ഒഴുകി എത്തുന്നു 
                                      നിബിഡ വനാന്തരങ്ങളില്‍ 
                                       നിസ്സബ്ട താഴ്വരകളില്‍ 
                                      അതിലെ പുല്‍ മേടുകളില്‍ 
മരണം അരിച്ചിറങ്ങുന്നു
                                       ഒരു മഞ്ഞിന്‍ പുതപ്പുപോലെ 
                                       വന്നെന്നെ ആഞ്ഞു പുല്‍കുന്നു 
                                       ചൂളം കുത്തിഎത്തുന്ന ഹിമാകാറ്റുപോലെ
മരണം ഒഴുകി എത്തുന്നു 
                                        താഴ്വരകള്‍ താണ്ടി
                                         മഴക്കാടുകള്‍ താണ്ടി 
                                         ശവകുടീരങ്ങളില്‍ നിന്നും 
മരണം ഓടിയെത്തുന്നു,
                                        എന്റെ പടി വാതിലില്‍ മുട്ടി 
                                        എന്റെ പ്രിയനേ വരികെന്നു 
                                        എന്നെ മോഹിപ്പിക്കുന്നു 
മരണം എന്റെ പടി കടന്നെതുന്നു 
                                          കുന്തിരിക്ക പുകമറവിലൂടെ
                                         ചന്ദന പുകയിലൂടെ
                                          കരിന്തിരി പുകയിലൂടെ
മരണത്തെ മണക്കുന്നു.
                                         ആരോ ആര്‍ദ്രമായ്  തേങ്ങുന്നു 
                                         ആരോ ഗദ്ഗദം അടക്കിപിടിക്കുന്നു 
                                         ആരോ ശഹനായ്‌ മീട്ടുന്നു.
മരണം വിരഹിണിയായ കമിനിയെപോലെ 
                                          ഗാഡമായി പുനര്ന്നെന്നെ 
                                          നരക വാതില്‍ തുറന്നു ആനയിക്കുന്നു.
                                         ഇങ്ങിനി തിരികെ വരാത്ത വണ്ണം.
മരണം എന്നെ പുല്‍കി ഉറക്കുന്നു....

Tuesday, June 5, 2012

കമ്മ്യൂണിസം പര്‍ദയിലൂടെ..അന്ധ വിശ്വാസവും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയുഉന്നതിനും അനാചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും മുന്‍കയ്യെടുത്ത പ്രസ്ഥാനം ഇന്നും ജാതി മത ബിംബനളിലൂടെ കൂടുതല്‍ പുരോഗതിയിലേക്ക്..ശരിക്കും സഹതാപം തോന്നുന്നു..ഇതുപോലെയുള്ള പോസ്റ്റുകള ഇടുന്നവരോടും.കമ്മ്യൂണിസ്റ്റ്‌ വിസ്വസതിലൂടെ ഇവര്‍ എന്താണ് നേടിയത്? വെറും പോസ്റ്റര്‍ ഒട്ടിക്കാനുള്ള സ്വാതന്ത്ര്യമോ? എന്ന് ഈ മത ചിഹ്നങ്ങള്‍ ഉപേക്ഷിക്കുന്നുവോ അന്ന് maathrame പാര്‍ട്ടി വിജയിച്ചു എന്ന് പറയാനാകൂ.അത് വരേയ്ക്കും ഇത് വെറും മത പ്രീണനം മാത്രം.

Wednesday, February 22, 2012

എല്ലാ visual മീഡിയ സും പ്രക്ഷേപണം ചെയ്ത ന്യൂസ്‌ രായ്ക്കു രാമാനം അച്ചായന്‍ പത്രം ഭംഗി ആയി എഡിറ്റ്‌ ചെയ്തു കാര്‍ദിനലിന്റെയും സഭയുടെയും സേവ പിടിച്ചു പറ്റി ..മേല്‍പ്പറഞ്ഞ രീതിയില്‍ കേരളത്തിലെയോ മറ്റോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്‍മാരയിരുന്നെങ്കില്‍ ചുരുങ്ങിയത് നാലു ദിവസം ഉള്ളതും ഇല്ലാത്തതും എഴുതി പിടിപ്പിച്ചും നാട്ടിലുള്ള സകല അണ്ടാന്റെയും അടകോടന്റെയും അഭിപ്രായങ്ങളും സര്‍വേ നടത്തിയും circulation കൂട്ടിയേനെ. മാത്രമല്ല കോട്ടയം എഡിഷന്‍ ഇങ്ങിനെ ഒരു സംഭവം നടന്നതയിട്ടെ അറിഞ്ഞിട്ടില്ല.. എന്തൊരു മനോഹരമായ പത്ര ധര്‍മം അല്ലെ?

Friday, February 17, 2012

ദയവായി ശ്രദ്ധിക്കൂ 

ഈയിടെയായി ബിവേരജെസ്  ഔട്ട്‌ ലെറ്റ്‌  നിന്നും വാങ്ങുന്ന ബിയര്‍ ബോട്ട്ലിന്റെ ഉള്ളില്‍ നിറയെ മാലിന്യങ്ങളും ചത്ത ജീവികളുടെ അവശിഷ്ടങ്ങളും പലതവണയായി കാണപ്പെടുന്നുന്നുട്. പ്രത്യേകിച്ച്  കിംഗ്‌ ഫിഷെര്‍ കല്യാണി തുടങ്ങിയ ബ്രന്ടിലുള്ള ബീരില്‍ ആണിത് കാണപ്പെടുന്നത്.. അതുകൊണ്ട് ബിയര്‍ ബോട്ടില്‍ തുറക്കുന്നതിനു മുന്‍പ് നല്ലത് പോലെ  പരിശോധിക്കുക. വന്‍  തുകയുടെ പരസ്യങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍  .നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ ഇതില്‍ ഇടപെടുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് നമ്മള്‍ തന്നെ വേണം മുന്‍കരുതല്‍ എടുക്കുവാന്‍

Saturday, January 28, 2012

                                   പ്രണയം 
പുത്തനാമൊരു തീരവും തേടി 
പറന്നു പോകും 
ദേശാടന കിളി പോലവള്‍
പറന്നു പോകുന്നു

                            ഞാനോ ഏകാന്തത തന്‍ 
                             വല്മീകവും പുതച്ചു 
                             വരണ്ടുണങ്ങി സമാധിയാകുന്നു
ഉണങ്ങി വരണ്ടൊരു 
പുഴപോലെന്‍ പ്രണയവും സ്വപ്നവും.........
ഒടുവില്‍. 
ഏകനായ് വന്നു ..
                                   ഏകനായ് പിന്മടങ്ങുമ്പോള്‍
                                    ചെഞ്ചായം പൂശി  മടങ്ങുന്ന 
                                     സൂര്യനെതിരെ ഞാനും ....

പിന്നെ നരകവാതില്‍ മലര്‍ക്കെ തുറന്നു 
തെക്ക് നോക്കി നില്‍ക്കും മരണത്തെ
അമര്ത്തി പുണരുമ്പോള്‍
ദൂരെ
കലവും പ്രപഞ്ചവും, ഒരു നേര്‍ത്ത രേഖയായ്......