Wednesday, October 27, 2010

മഴ..

ദൂരെ, 
കുന്നിന്‍ ചെരുവില്‍ നിന്നും 
ഇടി മുഴങ്ങുന്നു ....

ഇവിടെ,
മഴ നനഞ്ഞു എത്തുന്ന 
തണുത്തുറഞ്ഞ കാറ്റില്‍
പുല്‍നാമ്പുകള്‍ നൃത്തമാടുന്നു

ഇപ്പോള്‍ ...
ആകാശവും ഭൂമിയും തൊട്ടു
മഴ ചാഞ്ഞു പെയ്യുന്നു...


ഇന്ന് ...
ഈ തുലാവര്‍ഷ സന്ധ്യയില്‍
മഴ പെയ്തോഴിഞ്ഞ്തിന്‍  ശേഷം 
മരം പെയ്യുന്നതും 
മഴത്തുള്ളിതന്‍ ഭാരത്താല്‍
പുല്‍ നാമ്പുകള്‍ തലകുനിക്കുന്നതും
നനുതോരോര്‍മയായി മനസ്സില്‍ പെയ്തു തുടങ്ങുന്നു....

അംബിളിമോന്‍...