Wednesday, August 29, 2012

വെള്ളി മണി മുത്തുകള്‍ 
തുളുമ്പി നില്‍ക്കുമീ 
ചിങ്ങമാസ പുലരിയില്‍
എന്റെ പൊന്നോണ തുംബിക്ക് 
പുടവയുമായ് വരൂ
ചിങ്ങ പൊന്‍ വെയിലെ..

തിരുവോണ രാത്രിയില്‍
ഓണ നിലാവത്
കൈകൊട്ടി കളിക്കുവാന്‍ പോരുകില്ലേ
നീ തുമ്പി കളിക്കുവാന്‍ കൂടുകില്ലേ....





തുമ്പയുമില്ല കറുകയും ഇല്ല 


ഇല്ലല്ലോ പേരിനൊരു കാക്ക പൂവും 

എന്നോണ തുമ്പിയെ കണ്ടതില്ല 
പൊന്നോണത്തപ്പനും വന്നതില്ല 

ചിങ്ങ പൊന്‍വെയില്‍ മാഞ്ഞുപോയ്
കരിമ്പടം പുതച്ചു പമ്മി വന്നു ചിങ്ങ രാവ്
ഓണ നിലവുമിന്നു വന്നീല 
എന്നോനതുംബിയും വന്നീല 
ഇന്നീ തിരുവോണ രാവില്‍
കരിമേഘ കണ്ണുനീര്‍
മാത്രമെന്റെ ഓണത്തിന് കൂട്ടായി .....


No comments:

Post a Comment